ആടിക്കൊല്ലി ദേവമാതാ സ്കൂൾ വാർഷികം ആഘോഷിച്ചു
1514063
Friday, February 14, 2025 4:09 AM IST
ആടിക്കൊല്ലി: ദേവമാതാ എഎൽപി സ്കൂളിൽ 43-ാമത് വാർഷികം(ടാലെന്റ 2കെ25) ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.ശാന്തിദാസ് അനുഗ്രഹപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയേഷ് ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ ഇ.എം. ആശ, ബാബു കണ്ടത്തിൽകര, പിടിഎ വൈസ് പ്രസിഡന്റ് കെ.ആർ. സുരേഷ്, മദർ പിടിഎ പ്രസിഡന്റ് ദീപ്തി ബിന്േറാ, സ്കൂൾ ലീഡർ അഡോണ്‍ അനീഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാലയ പ്രതിഭകളെ ആദരിച്ചു.
ഹെഡ്മിസ്ട്രസ് ടി.ജെ. ലിസി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു നന്ദിയും പറഞ്ഞു.