വയനാട് കുരുതിക്കളമാകുന്നു: ഒബിസി കോണ്‍ഗ്രസ്
1514062
Friday, February 14, 2025 4:09 AM IST
കൽപ്പറ്റ: വന്യജീവി ആക്രമണത്തിൽ ദിനംപ്രതിയെന്നോണം ആളുകൾ കൊല്ലപ്പെട്ടിട്ടും വനം വകുപ്പ് നിസംഗത പുലർത്തുകയാണെന്നും വകുപ്പും വകുപ്പ് മന്ത്രിയും നിർജീവമായെന്നും ഒബിസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വനം വകുപ്പ് അതിന്റെ കടമ നിർവഹിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒബിസി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ചോമാടീ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർ പേഴ്സണ്‍ തുളസി റജിൻ അധ്യക്ഷത വഹിച്ചു. മോഹനൻ കണിയാന്പറ്റ, അഷറഫ് പൈക്കടൻ, ചന്ദ്രൻ കുന്താടി, രോഹിത് ബോധി, ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.