പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളി: ഇ.ജെ. ബാബു
1514061
Friday, February 14, 2025 4:09 AM IST
കൽപ്പറ്റ: 1972ലെ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്യാൻ വ്യക്തിപരമായി മുൻകൈ എടുക്കില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് വയനാട്ടിലെ കോണ്ഗ്രസ് യുഡിഎഫ് നേതൃത്വം പ്രതികരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രണണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച ശേഷമാണ് പ്രിയങ്ക ഗാന്ധി ഇപ്രകാരം പറഞ്ഞത്.
നൂൽപ്പുഴയിലെ ബാലനും അട്ടമലയിലെ ബാലകൃഷ്ണനും കൊല്ലപ്പെട്ടതോടെ ജില്ലയിൽ 164 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. എട്ട് ആളുകൾ കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇത്രയും രൂക്ഷമായ വന്യജീവി ആക്രമണം നേരിടുന്ന ജില്ലയിലെ ജനങ്ങളോടുള്ള വെല്ലു വിളിയാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയെന്നും ഇ.ജെ. ബാബു പറഞ്ഞു.