സ്വയം പ്രതിരോധത്തിനു ജനങ്ങൾക്ക് അവകാശം നൽകണം: കെസിവൈഎം
1514059
Friday, February 14, 2025 4:09 AM IST
സുൽത്താൻ ബത്തേരി: വന്യമൃഗ ആക്രമണങ്ങളിൽനിന്നു മനുഷ്യരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സ്വയംപ്രതിരോധത്തിന് നിയമപരമായ അവകാശം നൽകണമെന്ന് കെസിവൈഎം മേഖലാ പ്രവർത്തനവർഷ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണങ്ങൾ ജില്ലയിൽ തുടർക്കഥയാകുന്പോൾ മനുഷ്യജീവന് വിലകൽപ്പിച്ചുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. വന്യമൃഗങ്ങൾ അവയുടെ ആവാസവ്യവസ്ഥയ്ക്കു പുറത്തുകടക്കുന്നതു തടയുന്നതിന് പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കമെന്ന ആവശ്യവും ഉന്നയിച്ചു.
മേഖല കമ്മിറ്റി പ്രഥമ പ്രസിഡന്റ് ജോണ്സൻ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. അമൽ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജെയ്സണ് കള്ളിയാട്ട്, സെക്രട്ടറി അഖിൽ ജേക്കബ്, ആനിമേറ്റർ സിസ്റ്റർ നാൻസി, വൈസ് പ്രസിഡന്റ് കെ.വി. അർപ്പിത എന്നിവർ പ്രസംഗിച്ചു.