വിദ്യാർഥികൾക്ക് പഠന ക്യാന്പ് നടത്തി
1483764
Monday, December 2, 2024 5:05 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേരള കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ പ്രകൃതിദുരന്ത ബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കു നടപ്പാക്കുന്ന ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുറുക്കൻമൂല ഗവ.എൽപി സ്കൂളിൽ പഠന ക്യാന്പ് നടത്തി. പ്രകൃതി ദുരന്തങ്ങളുടെ ബുദ്ധിമുട്ടുകളും ആഘാതങ്ങളും സഹിച്ച കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനും നേതൃത്വഗുണം വളർത്തുന്നതിനുമാണ് ക്യാന്പ് സംഘടിപ്പിച്ചത്.
മഴയും പുഴയും കളിയും ചിരിയും എന്ന പേരിൽ നടത്തിയ ക്യാന്പ് കാത്തലിക് റിലീഫ് സർവീസ് പ്രോജക്ട് കണ്‍സൾട്ടന്റ് പി.കെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബോബി എസ്. റോബർട്ട് അധ്യക്ഷത വഹിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അഗസ്റ്റിൻ ജോസഫ് ക്ലാസെടുത്തു. സൊസൈറ്റി പ്രവർത്തകരായ ചിഞ്ചു മരിയ, ദീപു ജോസഫ്, ആലിസ് സിസിൽ, ഷീന ആന്റണി, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി. 50 കുട്ടികൾ പങ്കെടുത്തു.