എ​സ്എ​സ്എ​ൽ​സി: മു​ന്നേ​റ്റ​ത്തി​നു സ​ഹാ​യ​ക​മാ​യ​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മെ​ന്ന്
Friday, May 10, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി ഫ​ല​ത്തി​ൽ ജി​ല്ല​യി​ൽ മു​ന്നേ​റ്റ​ത്തി​നു സ​ഹാ​യ​ക​മാ​യ​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, പി​ടി​എ ക​മ്മി​റ്റി​ക​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യോ​ജി​ച്ചു ന​ട​ത്തി​യ പ​രി​ശ്ര​മ​മാ​ണ് മി​ക​ച്ച ഫ​ലം ജി​ല്ല​യ്ക്ക് നേ​ടി​ക്കൊ​ടു​ത്ത​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ ഉ​റ​പ്പു​വ​രു​ത്തി​യ​തും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​തും കു​ട്ടി​ക​ൾ​ക്ക് ഡ​യ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ഠ​ന സ​ഹാ​യി(​ഉ​യ​രെ) ല​ഭ്യ​മാ​ക്കി​യ​തും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും മോ​ഡ​ൽ പ​രീ​ക്ഷ​ക​ളും സം​ഘ​ടി​പ്പി​ച്ച​തും ഗു​ണം ചെ​യ്തു.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മി​ക​വി​ലേ​ക്ക് ജി​ല്ല​യെ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.