മേപ്പാടി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി. ചെന്പ്ര വന സംരക്ഷണ സമിതിക്കെതിരേ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം.
കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.വി. റോയ് അധ്യക്ഷത വഹിച്ചു. ബി. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ഒ. ഭാസ്കരൻ, രാജു ഹെജമാടി, പി.ഇ. ഷംസുദ്ദീൻ, വി.എ. ജോണ്‍, രാധ രാമസ്വാമി, ടി.എ. മുഹമ്മദ്,
സി.എ. അരുണ്‍ദേവ്, എം. നോറിസ്, വയനാട് സക്കറിയാസ്, എൻ.കെ. സുകുമാരൻ, സുജാത മഹാദേവൻ, എം. വിഷ്ണു, കെ. ശ്രീജ, കെ.പി. വിത്സൻ, എം. അഷ്റഫ്, എൻ. അബ്ദുൾ മജീദ്, സുകന്യ അഷിൻ എന്നിവർ പ്രസംഗിച്ചു.