നവീകരിച്ച ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു
1544703
Wednesday, April 23, 2025 5:10 AM IST
മുക്കം : 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്നവർക്കും ജീവനക്കാർക്കും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചുറ്റുമതിൽ, മുറ്റം ഇന്റർലോക്ക് കട്ട വിരിക്കൽ, ഗേറ്റ് നവീകരണം, പെയിന്റിംഗ് എന്നിവയാണ് പൂർത്തിയാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടി ഹസൻ, ആയിഷ ചേലപ്പുറം, വാർഡ് മെമ്പർ കോമളം തോണിച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു.