പ്രത്യാശയുള്ളവർ നിരാശരാകുന്നില്ല: ബിഷപ് ഇഞ്ചനാനിയിൽ
1544701
Wednesday, April 23, 2025 5:10 AM IST
കൂരാച്ചുണ്ട്: നമ്മൾ പ്രത്യാശയുള്ളവരായിരിക്കണമെന്നും പ്രത്യാശയുള്ളവർ നിരാശരാകുന്നില്ലെന്നും താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ഇടവകയിൽ പുതുതായി നിർമിച്ച വൈദീക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമ്മവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
പ്രത്യാശയുടെ ജൂബിലി ആഘോഷിക്കാമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിലേക്ക് കടന്നു പോയത്. അതിനാൽ പ്രത്യാശയുടെ സന്ദേശം നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാമെന്നും ബിഷപ് പറഞ്ഞു.
ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് രൂപത ചാൻസലർ സെബാസ്റ്റ്യൻ കവളക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. സായി പാറൻകുളങ്ങര, ഫാ. ലിതോഷ് കരിങ്ങട, വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ എന്നിവർ സഹകാർമികരായി.