കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ഐടി കോർഡിനേറ്റർക്ക് മർദനമേറ്റു
1544707
Wednesday, April 23, 2025 5:14 AM IST
പേരാമ്പ്ര: കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ഐടി കോർഡിനേറ്റർ ഇ.ടി. സനീഷിന് മർദനമേറ്റു. കായണ്ണ വെളിച്ചം അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുത്തു പുറത്ത് ഇറങ്ങിയ സമയത്ത് ചില ആളുകൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുത്തരവാദികളായവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം കായണ്ണ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ.പി. ഗോപി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. നാരായണൻ, കെ.കെ. സന്തോഷ്, ഷാജു അറക്കൽ, ബിനീഷ് പടയാട്ട് പൊയിൽ, സതീശൻ കൈതാപൊയിൽ, പ്രദീപൻ പൂക്കുണ്ടുകര എന്നിവർ പ്രസംഗിച്ചു.