ഡയറ്റില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മുടങ്ങി
1544706
Wednesday, April 23, 2025 5:14 AM IST
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റിലെ അധ്യാപകരും ജീവനക്കാരും ശമ്പളം ലഭിക്കാതെ ദുരിതത്തില്‍. അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ മാര്‍ച്ചിലെ ശമ്പളവിതരണമാണ് മുടങ്ങിയത്. ഡയറ്റിന്റെ സാലറി ഹെഡ് ഉള്‍പ്പെടെയുള്ള 13 ശീര്‍ഷകങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതിനാല്‍ ട്രഷറികളില്‍ ട്രഷറികളില്‍ ഡയറ്റുകളുടെ ബില്ല് സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ശമ്പളം നല്കുന്ന ശീര്‍ഷകങ്ങള്‍ മരവിപ്പിച്ചിരിക്കുന്നത് വഞ്ചനയാണെന്നും ധനകാര്യവകുപ്പും പൊതു വിദ്യാഭ്യാസവകുപ്പും ഇടപെട്ട് ജീവനക്കാരുടെ ശമ്പളം കിട്ടാന്‍ സാഹചര്യം ഒരുക്കണമെന്നും എന്‍ജിഒ അസോസിയേഷന് ആവശ്യപ്പെട്ടു.