തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധം ഊർജ്ജിതം; "തോട്ടങ്ങളിലേക്ക് നീങ്ങാം' കാമ്പയിൻ ഉദ്ഘാടനം ചെയ്തു
1544702
Wednesday, April 23, 2025 5:10 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. തിരുവമ്പാടി ആൻസിലാ ഭവനിൽ നടന്ന "തോട്ടങ്ങളിലേക്ക് നീങ്ങാം' കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
കാമ്പയിന്റെ ഭാഗമായി റബർ, കമുങ്ങ്, കൊക്കോ തുടങ്ങിയ തോട്ടങ്ങളിൽ പരിശോധന, തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകൽ, കൊതുകിന്റെ ഉറവിട നശീകരണം, ബോധവത്കരണം എന്നീ പരിപാടികൾ നടക്കും.
വേനൽ മഴ പെയ്തതിനാൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാവരും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ റംല ചോലക്കൽ, പഞ്ചായത്ത് സെക്രട്ടറി കെ. ഷാജു, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, അജാസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷൻലാൽ, സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, യു.കെ. മനീഷ, ശരണ്യ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.