കൊടുവള്ളിയില്‍ വില്ലേജ് ഓഫീസറില്ല; ജനങ്ങള്‍ ദുരിതത്തില്‍
1544497
Tuesday, April 22, 2025 7:24 AM IST
താമരശേരി: കൊടുവള്ളി വില്ലേജ് ഓഫീസില്‍ മൂന്ന് മാസത്തിലധികമായി വില്ലേജ് ഓഫീസറില്ല. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ വില്ലേജ് ഓഫീസറില്ലാത്തതിനാല്‍ ദുരിതം പേറുകയാണ്.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വില്ലേജ് ഓഫീസില്‍നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായതായി പരാതിയുണ്ട്.
ജനങ്ങളെ ഏറെ ബാധിക്കുന്ന ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പുത്തൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് കൊടുവള്ളി വില്ലേജ് ഓഫീസറുടെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അദേഹത്തിന് ചുരുങ്ങിയ സമയം മാത്രമേ കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുള്ളു. എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.