എംഡിഎംഎയുമായി ആവള സ്വദേശി പിടിയിൽ
1544704
Wednesday, April 23, 2025 5:10 AM IST
പേരാമ്പ്ര: മൂരികുത്തിയിൽ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം എംഡിഎംഎ വിൽപ്പനക്കായി എത്തിക്കുന്നതിനിടെ ആവള സ്വദേശി പോലീസ് പിടിയിൽ. ആവള പെരിഞ്ചേരിക്കടവ് പട്ടേരി മണ്ണിൽ മുജീബിന്റെ മകൻ മുബഷിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കൾക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുന്ന ആളാണ് മുബഷറെന്ന് പോലീസ് പറഞ്ഞു.
ഇയാളിൽനിന്ന് 1.50 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷീദിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പി. ഷമീറിന്റെ നേതൃത്വത്തിൽ ജൂണിയർ എസ്ഐ സനേഷ്, ഡ്രൈവർ സിപിഒ ബൈജു, ഹോം ഗാർഡ് രാമചന്ദ്രൻ, പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസഫ് സ്ക്വാഡ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.