കൂരാച്ചുണ്ടിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
1544696
Wednesday, April 23, 2025 5:10 AM IST
കുരാച്ചുണ്ട്: പഞ്ചായത്ത്, കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം, കക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി പഞ്ചായത്ത് തല മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിൻസി തോമസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി പുതിയകുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, സിമിലി ബിജു, ജെസി ജോസഫ്, വിൽസൺ പാത്തിച്ചാലിൽ, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്,
മെഡിക്കൽ ഓഫീസർമാരായ ഡോ. നൗഷാദ്, ഡോ. ബിനീഷ്, ഡോ. അനു സി. മാത്യു, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ അഗസ്റ്റിൻ കാരക്കട, വി.ജെ. സണ്ണി, വി.എസ് ഹമീദ്, എം.സി ജോയ്, ഷിബു ജോർജ്, സുപ്പി തെരുവത്ത്, സണ്ണി പ്ലാത്തോട്ടം, ജോസ് ചെരിയൻ, കാർത്തിക വിജയൻ, ഇ.ടി നിതിൻ എന്നിവർ പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ യോഗങ്ങൾ വിളിച്ചുചേർക്കുന്നതിനും വെള്ളം കെട്ടി കിടക്കുന്നതും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
എല്ലാ വാർഡുകളിലെയും കുടുംബശ്രീ, ആരോഗ്യ വോളണ്ടിയർമാർ അടങ്ങുന്ന സന്നദ്ധസേന അംഗങ്ങൾ വീടുകളിൽ ബോധവത്ക്കരണം നടത്തും. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ അങ്ങാടി ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തും.