"കളക്ടര്‍ക്കൊരു കത്തു'മായി ജില്ലാ ഭരണകൂടം
1544498
Tuesday, April 22, 2025 7:24 AM IST
കോഴിക്കോട്: ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കളക്ടറുമായി പങ്കുവെക്കാന്‍ "കളക്ടര്‍ക്കൊരു കത്ത്' കാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്, അത് ചെലുത്തുന്ന സ്വാധീനം, ലഹരി ഉപയോഗത്തിന് പ്രേരകമാകുന്ന സാഹചര്യങ്ങള്‍ എന്നിവയെ കുറിച്ച ആശങ്കകള്‍, പരാതികള്‍, മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍, അവബോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നൂതന ആശയങ്ങള്‍ തുടങ്ങിയവ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കളക്ടറെ കത്തിലൂടെ അറിയിക്കാം.
ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജന കൂട്ടായ്മയില്‍ പ്രചാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്. ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന പുതുലഹരിയിലേക്ക് #Sharelove notdrugs പരിപാടിയോടനുബന്ധിച്ച് നശാ മുക്ത് അഭിയാന് കേന്ദ്ര പദ്ധതിയുടെ പിന്തുണയിലാണ് കാമ്പയിന്. കത്തുകള്‍ 30നകം ജില്ലാ കളക്ടര്‍, നമ്മുടെ കോഴിക്കോട് മിഷന് റൂം, സി ബ്ലോക്ക്, രണ്ടാംനില, കോഴിക്കോട്, 673020 വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495-2370200.