പുഴയിൽ ഇറച്ചി മാലിന്യം തള്ളിയ സ്ഥാപനം അടപ്പിച്ചു
1544699
Wednesday, April 23, 2025 5:10 AM IST
പേരാമ്പ്ര: ചേനായി ടൗണിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളിൽ നിന്നുള്ള അറവു മാലിന്യം ചേനായി പുഴയിൽ തള്ളിയതിനെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ശരത് കുമാർ നടത്തിയ പരിശോധനയിൽ സ്ഥാപനം അടച്ചു പൂട്ടാനും പിഴയീടാക്കാനും നിർദ്ദേശം നൽകി.