ഹരിത കർമസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു
1454621
Friday, September 20, 2024 4:29 AM IST
മുക്കം: മാലിന്യ നിർമാർജന -മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെകൂടി പങ്കാളികളാക്കുക, ബോധവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ പഞ്ചായത്തിൽ ഹരിത കർമസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
1, 2, 13, 14 വാർഡുകളിലെ യുവാക്കൾ ഹരിത കർമ സേനാംഗങ്ങളുമായി സംവദിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്,
പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അബൂബക്കർ, വി. ഷംലൂലത്ത്, കെ.ജി. സീനത്ത്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സീന, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, യുവജനങ്ങൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ പദ്ധതി വിശദീകരണം നടത്തി.