കോടഞ്ചേരി: നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ചെമ്പുകടവ്-തുഷാരഗിരി റോഡിൽ വട്ടച്ചുവട് അങ്കണവാടിക്ക് സമീപമാണ് അപകടം. താഴ്ചയിലേക്ക് മറിഞ്ഞ കാർ തെങ്ങിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തിൽ ആർക്കും പരിക്കില്ല. ആനക്കാംപൊയിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് തുഷാരഗിരിയിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽപ്പെട്ടത്.