കോഴിക്കോട്: ബീച്ചിലുണ്ടാകുന്ന ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഹെൽത്ത് കാർഡ് ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളികളും ജനങ്ങളോട് യാതൊരു ഉത്തരവാദിത്വമില്ലാത്ത നാട്ടുകാരല്ലാത്ത കച്ചവടക്കാരുമാണെന്ന് ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു പറഞ്ഞു.
ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി അമൃത് പദ്ധതിയിൽ നാട്ടുകാർക്ക് കച്ചവടം നടത്തുന്നതിന് സ്റ്റാൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം മേയറെ കാണും.