ദ്വിദിന ക്യാമ്പ് നടത്തി
1454618
Friday, September 20, 2024 4:29 AM IST
തിരുവമ്പാടി: ഓണക്കളികളോടൊപ്പം ശാരീരിക മാനസിക ഉല്ലാസങ്ങളുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ദ്വിദിന ക്യാമ്പ് നടത്തി. താമരശേരി ഡിവൈഎസ്പി പി. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.
ട്രാഫിക് ബോധവത്കരണം, വ്യക്തിത്വവികസനം, പ്രസംഗ പരിശീലനം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിൽ റിട്ട. എഎസ്ഐ എം.എ. കോരു, കെ.സി. ജോസഫ് എന്നിവർ ക്ലാസുകൾ എടുത്തു. ഹെഡ്മാസ്റ്റർ ജോളി ജോസഫ്, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധനഞ്ജയ് ദാസ് ക്യാമ്പ് സന്ദർശിച്ച് നിർദേശങ്ങൾ നൽകി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ഐ. രജനി, സീനിയർ സിപിഒ എ.ജി. സുമേഷ്, ജോസഫ് ജോർജ്, ജിഷി മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.