കർണാടകയിലെ ബസപകടം: രാമനാട്ടുകര സ്വദേശി മരിച്ചു
1454736
Friday, September 20, 2024 10:29 PM IST
കോഴിക്കോട്: കർണാടകയിലെ ഹൊസൂർ ബിലിക്കരെയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ യുവാവ് മരിച്ചു.
രാമനാട്ടുകര കോളജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്ളിന്റെ മകൻ അമൽ ഫ്രാങ്ക്ളിനാ(22)ണ് മരിച്ചത്. ബംഗളൂരു- മൈസൂരു പാതയിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.
അമലിന്റെ സഹോദരൻ വിനയിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ ഏസി സ്ലീപ്പർ ബസാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
പരിക്കേറ്റവരെ മൈസൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമൽ ഫ്രാങ്ക്ളിൻ ആറു മാസമായി ബംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു. വിനയും ഇവിടെയാണ് ജോലി ചെയ്യുന്നത്. മാതാവ്: പ്രീത.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയില്‍.