പ​ഴ​കി​യ ഗു​ളി​ക​ക​ള്‍ രോ​ഗി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്​ത​താ​യി പ​രാ​തി
Friday, September 20, 2024 4:33 AM IST
കൊ​യി​ലാ​ണ്ടി: കീ​ഴ​രി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍​നി​ന്നും പ​ഴ​കി​യ ഗു​ളി​ക​ക​ള്‍ രോ​ഗി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ​ത​താ​യി പ​രാ​തി. പ​ഴ​കി​യ പാ​ര​സെ​റ്റ​മോ​ള്‍ ആ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ​ട​ത്തി​ല്‍ ശി​വ​നും മു​സ്‌​ലിം​യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​സ​ഹ​മ്പ് കീ​ഴ​രി​യൂ​രും ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പും മ​രു​ന്നു നി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധ​വും അ​ഴി​മ​തി​യു​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.


കാ​ല​പ്പ​ഴ​ക്കം ചെ​ന്ന മ​രു​ന്നു​ക​ള്‍ പു​തി​യ പാ​ക്ക​റ്റി​ലാ​ക്കി വ​ന്‍ ലാ​ഭ​ത്തി​നു വി​ല്‍​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ​ടും ജി​ല്ലാ ക​ല​ക്ട​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.