മയക്ക് മരുന്ന് വിപത്തിനെതിരേ 22ന് വനിതാ മുന്നേറ്റ സദസ്
1454626
Friday, September 20, 2024 4:33 AM IST
കോഴിക്കോട്: കല്ലായി പുഴയുടെ തീരങ്ങളിലും പുഴ തീരത്തെ കണ്ടല്‍കാടുകള്‍ കേന്ദ്രീകരിച്ചും വിവിധ സ്ഥലങ്ങളിലായി ജനവാസ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മയക്ക്മരുന്ന് മാഫിയ പിടിമുറുക്കുന്നതിനെതിരെ നൈനാം വളപ്പ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ മുന്നേറ്റ സദസ് സംഘടിപ്പിക്കുന്നു.
യുവതീ യുവാക്കളില്‍ പടര്‍ന്ന് പിടിക്കുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ 22ന് വൈകീട്ട് നാലിന്പള്ളിക്കണ്ടി ജിഎല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ കെ. മൊയ്തീന് കോയ, സമദ് പൂക്കാട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
സംഘാടക സമിതി യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. എന്‍.വി.ശംസു ,എന്‍.വി. മമ്മത് കോയ, കെ.ടി.സിദീഖ്, എസ്.വി.അശറഫ്, എന്‍.വി. റാഫി വി. താരിഖ് അസീസ് എന്‍.വി. അമീന്, എന്‍.വി.ഹംസ എന്നിവര്‍ പ്രസംഗിച്ചു.