കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപാസിനായി മണ്ണെടുത്ത കോമത്ത്കരയിൽ മണ്ണിടിഞ്ഞു. അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വൈദ്യുതി ലൈനും തകർന്നിട്ടുണ്ട്.
മണ്ണിടിഞ്ഞതിനെ തുടർന്ന് കൈലാസ് റോഡ് വഴിയും ബൈപാസിൽ നിന്നും കളത്തിൽതാഴെ വഴി കയറുന്ന റോഡിലും ഗതാഗതം നിരോധിച്ചു.