കുട്ടികൾക്ക് ഓണക്കോടി നൽകി
1454623
Friday, September 20, 2024 4:33 AM IST
കോഴിക്കോട് : സഹജീവികളോടുള്ള കടമ നിറവേറ്റുന്ന ദേശീയ ബാലതരംഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾ മാറ്റിവെച്ച് 125 കുട്ടികൾക്ക് ഓണക്കോടി നൽകിയ ഉത്തരമേഖലാ ഓണാഘോഷം "ഓണക്കോടിയും ഊഞ്ഞാലും" ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സംസ്ഥാന കോ ഓർഡിനേറ്റർ ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷനായി. മാതൃകാ പൊതുപ്രവർത്തകനും മുൻ കോർപറേഷൻ കൗൺസിലറുമായ സി കൃഷ്ണൻ കുട്ടി ഓണക്കോടി ഏറ്റുവാങ്ങി. ഗാന്ധിയൻ എം.എം. സെബാസ്റ്റ്യൻ, സാമൂഹ്യ പ്രവർത്തകൻ പി. അനിൽബാബു എന്നിവരെ ആദരിച്ചു.
ശ്രീരഞ്ജിനി ചേവായൂർ, സിൻസി സുദീപ്, സലീന്ദ്രൻ പാറച്ചാലിൽ, പത്മശ്രീ ജഗത് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.