കോഴിക്കോട്: മണാശ്ശേരി-പുല്‍പ്പറമ്പ്-കൊടിയത്തൂര്‍-ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുന്നുമ്മല്‍ മുതല്‍ ചുള്ളിക്കാപറമ്പ് വരെ സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
ചുള്ളിക്കാപറമ്പ് ഭാഗത്തുനിന്നും കൊടിയത്തൂര്‍ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ ചുള്ളിക്കാപറമ്പ്-പന്നിക്കോട്-കാരകുറ്റി-കൊടിയത്തൂര്‍ വഴിയും കൊടിയത്തൂര്‍ ഭാഗത്തുനിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടിയത്തൂര്‍-കാരകുറ്റി-പന്നിക്കോട്-ചുള്ളിക്കാപറമ്പ് വഴിയും പോകണം.