ബുള്‍ഡോസര്‍ രാജിനെതിരായ വിധി സ്വാഗതാര്‍ഹം: ഐഎന്‍എല്‍
1454620
Friday, September 20, 2024 4:29 AM IST
കോഴിക്കോട്: ഉത്തരേന്ത്യന്‍ സംസ്ഥാനസര്‍ക്കാറുകള്‍ അനധികൃത നിര്‍മാണം ആരോപിച്ച് വീടുകളും കെട്ടിടങ്ങളും വന്‍തോതില്‍ പൊളിച്ചു നീക്കുകയും താമസക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന ബുള്‍ഡോസര്‍ രാജിനെതിരെയുള്ള കോടതി വിധി ഐഎന്‍എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു.
നിയമത്തെ ബുള്‍ഡോസറു കൊണ്ട് ഇടിച്ചു നിരത്തുന്നതിന് തുല്യമാണ് ബുള്‍ഡോസര്‍ രാജെന്ന് കുറ്റപ്പെടുത്തിയ കോടതി രാജ്യത്തെ നിയമസംഹിതകള്‍ക്കനുസരിച്ച് വേണം സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കേണ്ടതെന്നും വിലയിരുത്തുകയും ചെയ്തതായി യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശോഭാ അബൂബക്കര്‍ ഹാജി അധ്യക്ഷനായിരുന്നു. സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.അബ്ദുള്ളക്കോയ, കിസാന്‍ലീഗ് സംസ്ഥാന സെക്രട്ടറി യു.പി.അബൂബക്കര്‍ , പ്രസിഡന്റുമാരായ എയര്‍ലൈന്‍സ് അസീസ്, ടി.പി. അബൂബക്കര്‍ ഹാജി, കുഞ്ഞാദു, സെക്രട്ടറി നരേന്ദ്രന് മാവൂര്‍ സംസാരിച്ചു.
സംസ്ഥാന കമ്മറ്റിയുടെ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്കുള്ള കോഴിക്കോട് നോര്‍ത്തു മണ്ഡലത്തിന്റെ സഹായം ജനറല്‍ സെക്രട്ടറി റഹീം മൂഴിക്കല്‍ കൈമാറി.