കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് ഹോട്ടലിന് തീപിടിച്ചു. 7 ടീസ് എന്ന ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു. അഗ്നിരക്ഷാസേന അംഗങ്ങൾ കൂടുതൽ അപകടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി.