തലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം: ഒന്നര വയസുകാരി ജീവിതത്തിലേക്ക്
1486799
Friday, December 13, 2024 6:44 AM IST
തിരുവനന്തപുരം: തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച് ഒന്നര വയസുകാരി. തലച്ചോറിലെ ഒരു കൂട്ടം രക്തക്കുഴലുകള്‍ പ്രവര്‍ത്തനരഹിതമായി രക്തസ്രാവത്തിലേക്കു നയിക്കുന്ന അപൂര്‍വ ജനിത വൈകല്യമായ ബ്രെയിന്‍സ്റ്റം കാവേര്നോമയെത്തുടർന്നാണ് കുട്ടിയെ തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ പ്രവേശിപ്പിക്കുന്നത്.
കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നതിനായി കിംസ്ഹെല്‍ത്തിലെ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആർ. അജിത്, എന്‍ഡോസ്കോപിക് സ്കള് ബേസ് സര്‍ജറി ആന്‍ഡ് റൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ട്രാന്‍സ്നേസല്‍ എന്‍ഡോസ്കോപ്പിക് ബ്രെയിന്‍സ്റ്റം കാവേര്‍നോമ റിമൂവല്‍ സര്‍ജറിക്ക് രോഗിയെ വിധേയമാക്കി.
ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. അബു മദന്‍, ഡോ. എന്‍.എസ്. നവാസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്ത്യേഷ്യ വിഭാഗം ഡോ. ബി. സുശാന്ത്, ഇഎന്‍ടി വിഭാഗത്തിലെ ഡോ ബെന്‍സി ബെഞ്ചമിന്‍ എന്നിവരും ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയുടെ ഭാഗമായി. സര്‍ജറിക്കുശേഷം ഒരു മാസത്തോളം തുടര്‍ചികിത്സയും പരിചരണത്തിനുമായി ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി പൂർണാരോഗ്യം വീണ്ടെടുത്തു.