യാത്രക്കാരനെ ആക്രമിച്ച് പണംകവര്‍ന്ന സംഘം പിടിയില്‍
1486809
Friday, December 13, 2024 6:58 AM IST
മെഡിക്കല്‍കോളജ്: യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടംഗസംഘത്തെ ഫോര്‍ട്ട് സിഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. രാജാജി നഗര്‍ സ്വദേശി രാജേഷ് (35), ചിറക്കുളം സ്വദേശി രതീഷ് (40) എന്നിവരാണ് പിടിയിലായത്. ഈമാസം ഏഴിനു രാത്രി പത്തോടെ പവര്‍ഹൗസ് റോഡിലെ അമല ബാര്‍ ഹോട്ടലിനു സമീപത്തായിരുന്നു സംഭവം.
വഴിയാത്രികനായ മുഹമ്മദില്‍നിന്ന് പ്രതികള്‍ 1000 രൂപ ആവശ്യപ്പെട്ടു. നല്‍കാതായപ്പോള്‍ ഇയാളിലുണ്ടായിരുന്ന 15,000 രൂപ അടങ്ങിയ ബാഗ് കവർന്നെടുക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.