വള്ളം മറിഞ്ഞ് മരിച്ചു
1486576
Thursday, December 12, 2024 10:32 PM IST
കഠിനംകുളം: പുല്ലുപറിക്കാൻ മറ്റൊരു കടവിലേക്ക് പോയയാൾ വള്ളം മറിഞ്ഞ് മരിച്ചു. കരിച്ചാറ വലിയവീട് അമീർ മൻസിലിൽ എൽ. ലത്തീഫ് (61) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ വീടിന് സമീപത്തെ ചാന്നാങ്കര കാക്കതുരുത്ത് കടവിലേക്ക് പുല്ലുപറിക്കാൻ പോകുന്പോഴാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.
സ്ഥിരമായി കാക്ക തുരുത്തിൽ പുല്ലുപറിക്കാൻ പോകുന്ന ലത്തീഫ് രാവിലെ ഒൻപതായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഭാര്യ ജമീലാ ബീവി അടുത്ത വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മുതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് കബടക്കും ലത്തീഫിന്റെ മക്കൾ:അമീർ,ഷെറീന. മരുമക്കൾ: നൗഷാദ്, അജിന .