കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ വയോധികര്‍ക്കുള്ള ഇരിപ്പിടങ്ങളും പരിസരവും കാടുകയറിയ നിലയിൽ
1486807
Friday, December 13, 2024 6:58 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ വയോധികര്‍ക്കായി സ്ഥാപിച്ച ഇരിപ്പിടങ്ങളും പരിസരവും പൂര്‍ണമായും കാടുമൂടി. ജനമൈത്രി ഓഫീസിനു സമീപത്തായി ഒഴിഞ്ഞ സ്ഥലത്താണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നത്.
സമീപത്തെ മതില് മനോഹരമായി രീതിയില്‍ ചിത്രപ്പണികള്‍ ചെയ്യുകയും ഇരിപ്പിടങ്ങള്‍ ഒരുക്കുകയും നിലത്ത് ഉരുളന്‍കല്ലുകള്‍ വിതറുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്തിരുന്നു. സംരക്ഷണമില്ലാതായതോടെയാണ് ഇവ കാടുകയറിയത്. ഇരിപ്പിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായി കാടുകയറിയിട്ടുണ്ട്. കാല്നടയാത്രികര്ക്കുള്ള ഇന്റര്‍ലോക്ക് നടപ്പാതയുടെ സമീപമാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്.
ഇതിനു സമാന്തരമായി കടന്നുപോകുന്ന മതില് ഏകദേശം 300 മീറ്ററോളം ഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വെളിവാക്കുന്ന ചിത്രങ്ങള്‍ വരച്ചുവയ്ക്കുകയും ചെയ്തിരുന്നതാണ്. ഇരിപ്പിടങ്ങളും പൂന്തോട്ടവും ഇനി സംരക്ഷിക്കണമെങ്കില്‍ കാടുവെട്ടിത്തെളിച്ചശേഷം വീണ്ടും ശ്രമം നടത്തേണ്ടതായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.