ബിനു പുഞ്ചക്കരിക്ക് ഹരിതകേരളം മിഷന് ഫൈബര്‍ ബോട്ട് കൈമാറി
1486801
Friday, December 13, 2024 6:44 AM IST
നേമം: വെള്ളായണി കായലില്‍ ഒറ്റയ്ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബിനു പുഞ്ചക്കരിക്ക് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ ഫൈബര്‍ ബോട്ട് സമ്മാനി ച്ചു. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ബോട്ട് കൈമാറി.
ഹരിതകേരളം മിഷന് ഹെഡ് ഓഫ് അക്കൗണ്ടില്‍ ജലസേചന വകുപ്പിന് അനുവദിച്ച തുക ചെലവഴിച്ചു നടപ്പാക്കുന്ന വെള്ളായണിക്കായല്‍ പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു ഡോ. ടി.എന്‍. സീമ പറഞ്ഞു. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ അധ്യക്ഷനായി. ബിനു പുഞ്ചക്കരി ശേഖരിച്ച പാഴ് വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഉല്പന്നങ്ങള് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, പുഞ്ചക്കരി വാക്കേഴ്സ് സെക്രട്ടറി മുകേഷ്, യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ പ്രതിനിധി ശങ്കരി ഉണ്ണിത്താന്, നവകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്, പുഞ്ചക്കരി വാക്കേഴ്സ് പ്രതിനിധി നിഷ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുഞ്ചക്കരി വാക്കേഴ്സ്, പക്ഷി നിരീക്ഷകര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹിക സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.