ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസ് : പ്രതികളുടെ അറസ്റ്റിന് താത്കാലിക വിലക്ക്
1486798
Friday, December 13, 2024 6:44 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവു വരുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി നിർദേശം.
ഈ മാസം 17വരെ അറസ്റ്റ് ചെയ്യരുതെന്നാണു കോടതി ഉത്തരവ്. ഒന്നു മുതൽ നാലുവരെ പ്രതികളായ അമൽ, മിഥുൻ, അലൻ, വിധു എന്നിവരുടെ അറസ്റ്റാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി താത്കാലികമായി വിലക്കിയത്. പൂവച്ചൽ സ്വദേശിയായ മുഹമ്മദ് അനസിനെ കഴിഞ്ഞ തിങ്കളാഴ്ച എസ്എഫ്ഐക്കാർ യൂണിറ്റ് മുറിയിൽ തടഞ്ഞുവച്ചു മർദിച്ചെന്നാണു പരാതി.
വൈകല്യമുള്ള കാലിലുൾപ്പെടെ ചവിട്ടിയെന്നും തലയിൽ കന്പു കൊണ്ട് അടിച്ചെന്നും മർദനമേറ്റ വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്.