കൊലപാതക ശ്രമം: ഒരാൾ അറസ്റ്റില്‍
1486802
Friday, December 13, 2024 6:58 AM IST
വെഞ്ഞാറമൂട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാവറ പുളിമൂട്ടില്‍ ഹൗസില്‍ പ്രസാദാണ് അറസ്റ്റിലായത്. കാവറ ശ്രുതി ലയത്തില്‍ രഞ്ജിത്തിനാണു വെട്ടേറ്റത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിന് അല്പം മുമ്പായി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പ്രതി രഞ്ജിത്തിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ആഴത്തില്‍ മുറിവുകളേറ്റ രഞ്ജിത്തിനെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്നു സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസ് പ്രസാദിനെ കാവറ നിന്നും പിടികൂടുകയായിരുന്നു. എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.