വരിതെറ്റിച്ചതിന് വിദ്യാർഥിയെ മർദിച്ചെന്നു പരാതി: അധ്യാപികയ്ക്കെതിരെ കേസ്
1486808
Friday, December 13, 2024 6:58 AM IST
കാട്ടാക്കട: വിളപ്പിൽശാല യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി യെ മർദിച്ചെന്ന പരാതിയെ തുടർന്ന് അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്കൂളിൽ വരി തെറ്റിച്ചതിനു കൈ പുറകിൽ കെട്ടണമെന്നാവശ്യപ്പെട്ടാണ് ടീച്ചർ കുട്ടിയെ മർദിച്ചതെന്നാരോപിച്ചാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയെ കൈയിൽ അടിക്കുകമാത്രമാണ് ചെയ്തതെന്നു അധ്യാപിക പറഞ്ഞു. വരി പോകുമ്പോൾ കുട്ടികൾ പരസ്പരം ഇടിച്ചുണ്ടാകുന്ന പ്രശ്നങ്ങളുണ്ടാകാറുണ്ട്. തള്ളുകയോ മറ്റു കുസൃതികൾ കാണിക്കുകയോ ചെയ്താലും പ്രശ്നങ്ങൾ ഉണ്ടാകാറുള്ളതായി അധ്യാപിക പറയുന്നു.
എന്നാൽ ഇപ്പോൾ അടിപോലീസിൽ നൽകിയ പരാതിയിൽ പോലീസ് മൊഴി എടുത്ത് കേസെടുത്ത് അന്വേഷണം തുടങ്ങി.