ഓട്ടോക്കാരന് ഇടിച്ചിട്ട യുവാവ് കാര്‍ കയറി മരിച്ചു
1486577
Thursday, December 12, 2024 10:32 PM IST
മെഡിക്കല്‍കോളജ്: വാക്കുതര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇടിച്ചിട്ട ഇരുചക്രവാഹന യാത്രികനായ യുവാവ് കാര്‍കയറി മരിച്ചു.
പൂജപ്പുര തിരുമല സ്വദേശി അനന്തു എം. ആനന്ദ് (23) ആണ് മരിച്ചത്. 11ന് രാത്രി എട്ടോടെ പവര്‍ഹൗസ് റോഡിലെ അമല ബാറിനുസമീപമായിരുന്നു സംഭവം. ഓവര്‍ബ്രിഡ്ജ് ഭാഗത്തുകൂടി ഓട്ടോറിക്ഷ ഓടിച്ചുവന്ന പള്ളിച്ചല്‍ സ്വദേശി മണികണ്ഠന് (53) ആണ് അനന്തുവിനെ ഇടിച്ചിട്ടത്.
റോഡില്വച്ചുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അനന്തു സഞ്ചരിച്ച വാഹനത്തില്‍ ഓട്ടോറിക്ഷ കൊണ്ടുവന്ന് ഇടിച്ചശേഷം ഇയാള്‍ അനന്തുവിനെ മര്‍ദ്ദിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് മണികണ്ഠവുമായി വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ സ്കൂട്ടറില്‍ വീണ്ടും ഓട്ടോറിക്ഷ ഇടിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ അനന്തുവിന്റെ ശരീരത്തിലൂടെ അതുവഴിവന്ന ഒരു കാര്‍ കയറുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അനന്തുവിന്റെ മരണം.
സംഭവത്തെ തുടര്‍ന്ന് മണികണ്ഠനെ ഫോര്‍ട്ട് സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാള്‍ക്കെതിരേ മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് പോലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.