ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം
1486810
Friday, December 13, 2024 6:58 AM IST
പേരൂർക്കട: സെന്‍ട്രല്‍ പോളിടെക്നിക്കില്‍ പുതുതായി നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ട്രിഡ ചെയര്മാന് കെ.സി. വിക്രമന് മുഖ്യാതിഥിയായിരുന്നു.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് 62 ലക്ഷം രൂപ ചെലവിട്ടാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍. സീമ, പൊതുമരാമത്ത് അസി. എക്സിസ്റ്റന്റ് എന്‍ജിനീയര്‍ അജയകുമാര്‍, എല്‍.എസ്. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.