കഞ്ചാവ് വില്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ
1486803
Friday, December 13, 2024 6:58 AM IST
നെടുമങ്ങാട്: കഞ്ചാവ് വില്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കരിപ്പൂര് കാരാന്തല തടത്തരികത്ത് ശ്രീജിത്ത് (27) ആണ് അറസ്റ്റിലായത്. കരിപ്പൂര് വാണ്ട ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നുവെന്നു രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിന്റെ അടി സ്ഥാനത്തിലാണ് അറസ്റ്റ്.
വിൽപ്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഇടുപ്പിൽ സൂക്ഷിച്ചിരുന്ന 205 ഗ്രാം തൂക്കം വരുന്ന ഗഞ്ചാവ് പിടികൂടിയത്. എസ്ഓസ്റ്റിന്, എഎസ്ഇഐ വിജയൻ എസ്സിപി രാജേഷ്കുമാർ, അരുൺ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.