വി​ഴി​ഞ്ഞം:​ ബൈ​പ്പാ​സി​ന്‍റെ സ​ർ​വീസ് റോ​ഡി​നോ​ടു ചേ​ർ​ന്നു സാ​മൂ​ഹ്യവി​രു​ദ്ധ​ർ കോ​ഴി​മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു. ദു​ർ​ഗ​ന്ധം സ​ഹി​ക്ക വ​യ്യാ​തെ നാ​ട്ടു​കാ​ർ. പോ​ലീ​സെത്തി ജെ​സി​ബിയു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഴി​ച്ചുമൂ​ടി.

മു​ക്കോ​ല​യ്ക്കും ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​ക്കു​മി​ടെയാണ് കഴിഞ്ഞ ദിവസം രാ​ത്രി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. പ​രി​സ​രം മു​ഴു​വ​ൻ ദു​ർ​ഗ​ന്ധ​മാ​യതോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി.​തെ​രു​വുനാ​യ്ക്ക​ളും കാ​ക്ക​ക​ളും മാലിന്യം കൊ​ത്തി​വ​ലി​ച്ചു വീടു കളുടെ പ​രി​സ​ര​ത്തും മ​റ്റും കൊ​ണ്ടി​ട്ട​തും നാ​ട്ടു​കാ​ർ​ക്കു ബു​ദ്ധി​മു​ട്ടാ​യി.

തെ​രു​വ് വി​ള​ക്കോ, നി​രീ​ക്ഷ​ണ കാ​മ​റ​ക​ളോ ഇ​ല്ലാ​ത്ത വി​ജ​ന​മാ​യ ബൈ​പ്പാ​സ് മേ​ഖ​ല​യാ​ണു ജ​ന​ത്തിനു ദു​രി​ത​മാ​യ​ത്. നേ​ര​ത്തെ​യും പ​ല പ്രാ​വ​ശ്യം ഇ​വി​ടെ ചാ​ക്കു​ക​ളി​ൽ എ​ത്തി​ച്ച മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്നു. അ​തി​ന്‍റെ ദു​രി​തം മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച കോ​ഴി​മാ​ലി​ന്യം കൂ​നകൂ​ട്ടി​യി​ട്ട​ത്.

വി​ഴി​ഞ്ഞം പോ​ലീ​സ് എ​ത്തി ജെസിബി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​മീ​പ​ത്തെ പ​റ​മ്പി​ൽ മാലിന്യം കു​ഴി​ച്ചുമൂ​ടി താ​ല്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സിസി​ടി​വികൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്.