അഖില കേരള വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് അനുസ്മരണ പ്രസംഗമത്സരം ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു.
രാമപുരം: അഖില കേരള വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് അനുസ്മരണ പ്രസംഗമത്സരം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്നു.
ഫാ. തോമസ് വെട്ടുകാട്ടില്‍ അധ്യഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടിറ്റോ സെബാസ്റ്റ്യന്‍ ആമുഖ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ബോസ്കോ തേവര്‍പറമ്പില്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് സാബു തോമസ്, അധ്യാപകരായ ഫാ. ജോമോന് മാത്യു, മിനു തോമസ്, ജിജിമോള്‍ ജയിംസ്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ റെയ്നു അല്‍ഫോന്‍സ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ക്രിസ്വിന് ജെസ്റ്റിന് (സെന്റ് ആന്റണീസ് എച്ച്എസ്എസ്, പ്ലാശനാല്‍) ഒന്നാം സ്ഥാനവും സിയോണ സിബി (സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം) രണ്ടാം സ്ഥാനവും അന്നാ ജോസ് (സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Tags : Kunjachan