ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ ട്രോഫിയുമായി.
ചാവക്കാട്: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മൂന്നു വിഭാഗങ്ങളിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളുകളും യുപി വിഭാഗത്തിൽ വൈ ലത്തൂർ സെന്റ് ഫ്രാൻസിസ് സ്കൂ ളും (194 പോയിന്റ്) ഓവറോൾ ചാമ്പ്യൻമാരായി.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ ഗണിത ശാസ്ത്രമേളയിലും ശാസ്ത്രമേളയിലും അഗ്രഗേറ്റ് ഫസ്റ്റും പ്രവൃത്തിപരിചയ മേളയിൽ അഗ്രഗേറ്റ് സെക്കൻഡും സാമൂഹ്യശാസ്ത്ര മേളയിൽ അഗ്രഗേറ്റ് തേർഡും സ്വന്തമാക്കിക്കൊണ്ട് എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി ( 148). ഹൈസ്കൂൾ വിഭാഗത്തിലും (359) ഹയർസെക്കൻഡറി വിഭാഗത്തിലുമായി (429) മമ്മിയൂർ എൽഎഫ് സിജിഎച്ച്എസ്എസ് വിജയക്കൊ ടി നാട്ടി.
രണ്ടു ദിവസമായി കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേളയിൽ 261 ഇനങ്ങളിലായി 3620 വിദ്യാർഥികൾ മാറ്റുരച്ചു. സമാപനസമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, പ്രിൻസിപ്പൽ പി. എസ്. സന്തോഷ്, പ്രധാനാധ്യാപകൻ പി.എം. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Mammiyur