വെള്ളക്കെട്ടിനു മുന്നറിയിപ്പു നൽകുന്ന സാങ്കേതികവിദ്യയുമായി മുരിക്കാശേരി എസ്എംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥികളായ അലോണ്‍ ഷിജോയും അനന്യ ജോബിയും.
തൊടുപുഴ: മഴക്കാലത്തെ പ്രധാന പ്രതിസന്ധിയാണ് റോഡുകളിലെ വെള്ളക്കെട്ട്. ഇത് മുൻകൂട്ടി അറിഞ്ഞ് മുന്നറിയിപ്പു നൽകുന്ന സാങ്കേതികവിദ്യയാണ് മുരിക്കാശേരി എസ്എംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥികളായ അലോണ്‍ ഷിജോ, അനന്യ ജോബി എന്നിവർ അവതരിപ്പിച്ചത്. റോഡ് ഫ്ളഡ് ലെവൽ മോണിറ്ററിംഗ് സിസ്റ്റം പ്രാവർത്തികമാക്കുന്ന ആപ്പാണ് എച്ച്എസ്എസ് വർക്കിംഗ് മോഡലിൽ ഇവർ അവതരിപ്പിച്ചത്.
മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുമൂലം വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇതിനെ അതിജീവിക്കുന്ന ആപ്പ് ഇവർ രൂപപ്പെടുത്തിയത്. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മുന്നറിയിപ്പിനൊപ്പം വെള്ളത്തിന്റെ അളവും ഫോണിലേക്ക് എത്തും. എഐ കാമറകൾ പോലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇത് സ്ഥാപിക്കാനാകും. അൾട്രാ സോണിക്ക് സെൻസറുകൾ ഉപയോഗിച്ചാണ് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്നത്.
Tags : warning of floods