ചാത്തന്നൂർ: തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ മുപ്പത്തി ആറാം ദിവസംകേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്പ്രവർത്തകർ സത്യഗ്രഹ സമരത്തിൽ പങ്കാളിയായത്.
പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ എ. ദസ്തകീർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.കേരള പ്രവാസി സംഘം ജില്ലാഎക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം.സന്തോഷ് അധ്യക്ഷത വഹിച്ചു.ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, ബി. ഷാജി,എസ്. സന്തോഷ് ,തുടങ്ങിയവർ പ്രസംഗിച്ചു.
അടിപ്പാത സമരത്തിന്റെ മുപ്പത്തി ഏഴാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽസമരസമതി പ്രവർത്തകരാണ്സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കെടുക്കുന്നത്. സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല കത്തിച്ച് കൊണ്ട് കവിയും സാഹിത്യകാരനുമായ ബാബു പാക്കനാർസമരം ഉദ്ഘാടനം ചെയ്യും.
Tags : Thirumukku