തിരുമുക്ക് അടിപ്പാത സമരം പ്രതിഷേധജ്വാല തെളിച്ച് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ചാത്തന്നൂർ :തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ മുപ്പത്തി ഒൻപതാം ദിവസംപ്രമുഖ സാഹിത്യകാരി പി.രമണിക്കുട്ടിയുടെ നേതൃത്വത്തിൽ നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരാണ്സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കാളികളായത്. പ്രതിഷേധ ജ്വാല തെളിയിച്ച് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമല വർഗീസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
സമരസമിതി ജനറൽ കൺവീനർ.കെ.കെ.നിസാർ അദ്ധ്യക്ഷത വഹിച്ചു.നന്മ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി നാസർ, പി.രമണിക്കുട്ടി,ജി.രാജശേഖരൻ, എൻ.അനിൽകുമാർ, തുടങ്ങിയവർപ്രസംഗിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമുതൽ എംഇഎസ് കോളജ് വിദ്യാർഥികളുടെ രക്ഷിതാക്കളും വിദ്യാർഥികളുമാണ്സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കെടുക്കുന്നത്. എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ.ഒ.വിൽസൻ സമരം ഉദ്ഘാടനം ചെയ്യും.
Tags : Thirumukku Atipatha Struggle Local News Nattuvishesham Kollam