ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് എക്സ് സർവീസ്മെൻ അസോസിയേഷൻ നടത്തിയ സത്യഗ്രഹം വിമുക്തഭടൻ ഷാജി ലൂക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: ഇത്തിക്കരയിൽ 25 ദിവസമായി നടത്തി വരുന്ന സഞ്ചാര സ്വാതന്ത്ര്യ സത്യഗ്രഹത്താൽ വിമുക്തഭടന്മാരും പങ്കാളികളായി. എക്സ് സർവീസ് മെൻ അസോസിയേഷൻ പ്രതിനിധി റിട്ട. സുബേദാർ സാബു കുമാർസത്യഗ്രഹം അനുഷ്ഠിച്ചു.
വിമുക്തഭടനും ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷാജി ലൂക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ജി. രാജു അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ, രഘുനാഥൻ, രഘുനാഥൻ പിള്ള, സി. രാജു, സൈനംബീവി, വിജയകുമാരി, എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ റിട്ട.കേണൽ ഡിന്നി നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
Tags : Local News Nattuvishesham Kollam