സൈനികർക്കായുള്ള ഹൻട്രിക്സ് ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ മാതൃകയുമായി പീരുമേട് ടെക്നിക്കൽ എച്ചഎസ്എസിലെ റിനോയും നവീനും.
തൊടുപുഴ: പീരുമേട് ടെക്നിക്കൽ എച്ച്എസ്എസിലെ ആർ.എസ്. റിനോ, കെ. നവീൻ എന്നിവരുടെ ഹൻട്രിക്സ് ബുള്ളറ്റ് പ്രൂഫ് ഹാർമർ എന്ന മാതൃക കാണികൾക്ക് വേറിട്ട അനുഭവമായി. യുദ്ധമുഖങ്ങളിൽ സൈനികർക്ക് ഏറെ പ്രയോജനകരമാകുന്ന സംവിധാനമെന്ന നിലയിലാണ് ഇരുവരും ഈ മോഡൽ അവതരിപ്പിച്ചത്. സാധാരണ സൈനികൾക്ക് ഹെൽമറ്റ്, നെഞ്ച് ഭാഗത്ത് കവചം എന്നിവയാണുള്ളത്.
എന്നാൽ സൈനികന്റെ ശരീരത്തിന് പൂർണമായും സം
രക്ഷണമൊരുക്കുന്ന ബുള്ളറ്റ് പ്രൂഫ് കവചമാണ് ഇവർ ഒരുക്കിയത്. മുഖഭാഗം തുറക്കാവുന്ന രീതിയിലാണ് ഹെൽമറ്റ്. ഇതിനു പുറമേ കൈയിൽനിന്നു തയാറാക്കിയ സംവിധാനത്തിൽനിന്നു തീ തുപ്പും. ഇത് ഉപയോഗിച്ച് വന്യമൃഗങ്ങളെ ഭയപ്പടുത്താനും തീ പടർത്താനും കഴിയും.
കംപ്രസർ ഗ്യാസ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. കവചത്തിനുള്ളിൽ തണുപ്പു നിലനിർത്താനായി നാലു കൂളിംഗ് ഫാനുകളും ക്രമീകരിച്ചിട്ടുണ്ട്. 30,000 രൂപ മുതൽ 50,000 വരെ ചെലവിൽ ടൈറ്റാനിയം മെറ്റൽ ഉപയോഗിച്ച് ഇത് നിർമിക്കാനാവുമെന്ന് ഇവർ അവകാശപ്പെടുന്നു. വണ്ടിപ്പെരിയാർ സ്വദേശികളാണ് റിനോയും നവീനും.
Tags : seeing this armor.