ഉപജില്ല ശാസ്ത്രോത്സവത്തിൽ യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മൈലക്കാട് യുപിഎസ് ട്രോഫി ഏറ്റുവാങ്ങുന്നു.
കൊട്ടിയം: ചാത്തന്നൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളയിൽ യുപിവിഭാഗത്തിൽ 169 പോയിന്റുമായി മൈലക്കാട് പഞ്ചായത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ്എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുപിവിഭാഗം ഓവറോൾ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാറിൽ നിന്നും കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.
Tags : Mylakad Local News Nattuvishesham Kollam