പാരിപ്പള്ളി: പത്തനാപുരം ഗാന്ധി ഭവൻസെക്രട്ടറി ഡോ.പുനലൂർസോമരാജന്റെ നിർദേശാനുസരണം രോഗികളായ രണ്ടു അമ്മമാർക്ക് കൂടി വേളമാനൂർ ഗാന്ധിഭവൻസ്നേഹാശ്രമം അഭയം നൽകി.
ശുശ്രൂഷിക്കാൻ ബന്ധുക്കാളാരുമില്ലാത്ത,ഹൃദ്രോഗിയായ മുഖത്തല സ്വദേശി പി.മേരി(75) യെ റെഡ്ക്രോസ് സൊസൈറ്റിയാണു ഗാന്ധിഭവനിലെത്തിച്ചത്. ഭർത്താവും രണ്ടു മക്കളും മരിച്ച നാവായ് ക്കുളം സ്വദേശി രാജമ്മഅമ്മയെ(83 ) പഞ്ചായത്ത് അംഗമാണ് സ്നേഹാശ്രമത്തിൽ കൊണ്ടുവന്നത്.
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദിന്റെ നേതൃത്വത്തിൽ സ്നേഹാശ്രമം കുടുംബം പൊന്നാട ചാർത്തി രണ്ടു അമ്മമാരേയും വരവേറ്റു.
Tags : Snehasramam Kollam